Mistakes in Police report submitted in court against K Surendran
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവുകൾ കണ്ടെത്തിയത്. കെ സുരേന്ദ്രൻ ഏഴു കേസുകളിൽ പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടിയത്.